c
കേരള എൻ.ജി.ഒ അസോസിയേഷൻ താലൂക്ക് കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തുന്നു

പെരിന്തൽമണ്ണ: കേരള എൻ.ജി.ഒ അസോസിയേഷൻ താലൂക്ക് കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി. സർക്കാർ ഡി.എ 3 ശതമാനം വർദ്ധിപ്പിച്ചപ്പോൾ 39 മാസത്തെ കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സംഗമം സംഘടിപ്പിച്ചത്. സംസ്ഥാന സെകട്ടേറിയറ്റ് അംഗം കെ.പി ജാഫർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മണികണ്ഠൻ കുരിയാട്ടുതൊടി അദ്ധ്യക്ഷത വഹിച്ചു. അരുൺ, നാസർ, സുരേഷ്, സജിത്, ദിലീപ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് ബൈജു സ്വാഗതവും ട്രഷറർ ഗോപകുമാർ നന്ദിയും പറഞ്ഞു.