 
പെരിന്തൽമണ്ണ: രാമപുരം ഹൈവേയിൽ വച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രാക്കാരായിരുന്ന രാമപുരം ജെംസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ മിച്ച സംഭവത്തിൽ അനുശോചനവും ബോധവത്കരണ റാലിയും സംഘടിപ്പിച്ച് വിദ്യാർത്ഥികൾ. ജെംസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ കീഴിലായിരുന്നു റാലി. കറുത്ത മാസ്‌ക് ധരിച്ച് വിദ്യാർത്ഥികൾ അണിനിരന്നു. ഇന്നലെ വൈകിട്ട് 3.30 ന് കോളേജിൽ നിന്നും ആരംഭിച്ച ബോധവത്കരണ റാലി രാമപുരം ടൗണിൽ സമാപിച്ചു.