d
എൻ വൈ കെ കോഓഡിനേറ്റർ അൻസാർ ,ക്ലബ്ബ് സെക്രട്ടറി പി സമീർ,പി അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ലഹരിക്കെതിരെ യുവജ്വാല കാളികാവ് സി ഐ വി.അനീഷ് ഉദ്ഘാടനം ചെയ്യുന്നു

കാളികാവ്: എൻ.എസ്.സി അഞ്ചച്ചവിടിയുടെയും നെഹ്രു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ
ലഹരിക്കെതിരെ യുവജ്വാല കാമ്പെയിൻ സംഘടിപ്പിച്ചു. അഞ്ചച്ചവിടി ഗവ :ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ കാളികാവ് സി.ഐ വി.അനീഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി. ബിജു, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം. ശ്രീജ എന്നിവർ ബോധവത്കരണ ക്ലാസുകളെടുത്തു. കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ വർദ്ധിക്കുന്ന ലഹരി ഉപയോഗം തടയുക, മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക, ലഹരിയുടെ ദൂഷ്യവശങ്ങൾ ബോദ്ധ്യപ്പെടുത്തുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ
യാണ് കാമ്പെയിൻ സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡന്റ് എം. ജിംഷാദ് അദ്ധ്യക്ഷത വഹിച്ചു.