d
d

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ജനമിത്രം ഹൃദയവേദിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഗായകർ പങ്കെടുത്ത വിരുന്ന് പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ശ്രദ്ദേയമായി. രാവിലെ പത്തു മണിമുതൽ അഞ്ചു മണി വരെ ചെരക്കാപറമ്പ് വലിയവീട്ടിൽപടിയിലെ പകൽവീട് സംവിധാനമായ റിലാക്സ് ഹോസ്‌പെയ്സിൽ നടന്ന സംഗമത്തിൽ മുപ്പത്തഞ്ചോളം ഗായകർ ഗാനാർച്ചന നടത്തി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പരമാനന്ദന്റെ അദ്ധ്യക്ഷതയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ വാർഡ് മെമ്പറുമായ കോറാടൻ റംല ചടങ്ങ് ഉദ്ഘാടനം ചെയ്തു. രവി മേലാറ്റൂർ, എം.ശിവശങ്കരൻ, രാജമല്ലി കോഴിക്കോട്, പ്രഭ മഞ്ചേരി, ശിവദാസ് വെള്ളില എന്നിവർ സംസാരിച്ചു. കെ രാമചന്ദ്രൻ സ്വാഗതവും ഉസ്മാൻ ചാത്തോലിൽ നന്ദിയും പറഞ്ഞു.