 
കോട്ടക്കൽ: എൻ.എസ്.എസ് കരയോഗം ഓഫീസ് പരിസരത്ത് ചേർന്ന യോഗം സെക്രട്ടറി പുല്ലൂർ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തേവരുപറമ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . സാമുദായികാചാര്യൻ മന്നത്ത് പത്മനാഭന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി . സുധീർ കോട്ടക്കൽ, മഠത്തിൽ ശ്രീകുമാർ, പള്ള്യാർ കുന്നത്ത് ഉണ്ണികൃഷ്ണൻ, സജീഷ് കാവുങ്ങൽ, സജ്ന മേനോൻ, സാവിത്രി കാവുങ്ങൽ, പി.ജ്യോതിലക്ഷ്മി, പി.ശ്രീലക്ഷ്മി, രാജലക്ഷ്മി, പേക്കാട്ട് ശിവശങ്കരൻ നായർ, പുല്ലൂർ സേതുമാധവൻ, പേങ്ങാട്ട് സുബാഷ്, ചാലാട്ട് രവീന്ദ്രൻ, പി. ബാലമുരളി എന്നിവർ പ്രസംഗിച്ചു.