 
മലപ്പുറം: ന്യൂനപക്ഷ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എഡ്യുക്കേഷൻ പത്താം 'ആർട്ടോറിയം' ഇന്നും നാളെയും മലപ്പുറം മഅ്ദിനിൽ നടക്കും. 128 ഇനങ്ങളിൽ 69 സ്‌കൂളുകളിൽ നിന്നായി 1,681 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. മേള ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി.ഉബൈദുല്ല എം.എൽ.എ, ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, കൽപ്പറ്റ നാരായണൻ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വി.പി.എം.ഇസ്ഹാഖ്, നൗഫൽ കോഡൂർ, അഫ്സൽ കൊളാരി, ദുൽഫുഖാർ അലി സഖാഫി, പി. സൈതലവി കോയ, കെ.അബ്ദുറഹ്മാൻ പങ്കെടുത്തു.