d
എൻഎസ്എസ് ആശാ കിരൺ പരിപാടി

വളാഞ്ചേരി: എൻ.എസ്.എസ് ആശാകിരൺ പരിപാടിയുടെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം തവനൂർ മഹിളാ മന്ദിരത്തിൽ നടന്നു. ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് മലപ്പുറം വെസ്റ്റ് കോർഡിനേറ്റർ പി.ടി. രാജ്‌മോഹൻ, മഹിളാമന്ദിരം സൂപ്രണ്ട് എസ്.സീമ , ഇല ഫൗണ്ടേഷൻ ഫൗണ്ടർ നജീബ് കുറ്റിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. വളാഞ്ചേരി ക്ലസ്റ്റർ കോഓർഡിനേറ്റർ എം.വി. ഷാഹിന സ്വാഗതവും ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ടി.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.