പാലക്കാട്: ദീപാവലി, പൂജ അവധിക്ക് കേരളത്തിൽ നിന്ന് വിമാന ടൂർ പാക്കേജുകളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ(ഐ.ആർ.സി.ടി.സി). കാശ്മീർ, ആൻഡമാൻ, ഷിംല, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പാക്കേജ്. ഐ.ആർ.സി.ടി.സിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇൻഡിഗോ വിമാനക്കമ്പനിയുമായി സഹകരിച്ച് യാത്രക്കാർക്ക് 12% വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിമാനയാത്രാ പാക്കേജുകൾ: കാശ്മീർ(ടിക്കറ്റ് നിരക്ക് 43350 രൂപ മുതൽ), ആൻഡമാൻ(53400 രൂപ മുതൽ), അമൃത്സർ, ധരംശാല, വൈഷ്ണാദേവി(54600 രൂപ). കൊച്ചിയിൽ നിന്നുള്ള വിമാനയാത്രാ പാക്കേജുകൾ: ഷിംല, കുളു, മണാലി, ചണ്ഡീഗഡ്(49100 രൂപ മുതൽ), രാജസ്ഥാൻ, ഥാർ മരുഭൂമിയിൽ ഒരു രാത്രി താമസം ഉൾപ്പെടെ(54620 രൂപ മുതൽ), ആൻഡമാൻ(53400 രൂപ മുതൽ), ഭുവനേശ്വർ, കൊണാർക്ക്, പുരി(48100 രൂപ മുതൽ).
ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, ഭക്ഷണത്തോടൊപ്പം ഹോട്ടലുകളിൽ താമസം, യാത്രകൾക്ക് വാഹനം, ടൂർ എസ്‌കോർട്ടിന്റെ സേവനം, യാത്രാ ഇൻഷ്വറൻസ് തുടങ്ങിയവ ആഭ്യന്തര വിമാന യാത്രാ പാക്കേജുകളിൽ ഉൾപ്പെടും. അന്താരാഷ്ട്ര വിമാനയാത്രാ പാക്കേജുകളിൽ തായ്‌ലാൻഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങൾ സന്ദർശിക്കുന്ന അഞ്ച് ദിവസത്തെ ടൂർ പാക്കേജ് ഒക്ടോബർ 18ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് 57400 രൂപ മുതൽ. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, യാത്രകൾക്ക് എ.സി വാഹനം, താമസസൗകര്യം, ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഭക്ഷണം, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റുകൾ, ഇംഗ്ലീഷ് സംസാരിക്കുന്ന പ്രാദേശിക ഗൈഡിന്റെ സേവനം, വിസ ചെലവുകൾ, യാത്രാ ഇൻഷ്വറൻസ് ഉൾപ്പെടെയാണിത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: തിരുവനന്തപുരം- 8287932095/42, എറണാകുളം- 8287932082/24, കോഴിക്കോട്- 8287932098, കോയമ്പത്തൂർ- 9003140655. വെബ്‌സൈറ്റ്: www.irctctourism.com