scolarship
scolarship

പാലക്കാട്: സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ-അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കുള്ള പ്രത്യേക സ്‌കോളർഷിപ്പിന് പിന്നാക്ക വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം പരമാവധി 50,000 രൂപ വരെയാണ് സ്‌കോളർഷിപ്പ്. ഒക്ടോബർ 15നു മുമ്പായി അപേക്ഷിക്കണം. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടുംബ വാർഷിക വരുമാന പരിധി രണ്ടരലക്ഷം രൂപ. വിശദാംശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.