 
പാലക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഒക്ടോബർ 19ന് രാവിലെ 11ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വെച്ചാണ് മത്സരം. ഒരു സ്‌കൂളിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ഒക്ടോബർ 10 ന് മുമ്പായി popkd@kkvib.org എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0491-25343922. വാട്ട്സ് ആപ്പ്: 9744963840.