കുഴൽമന്ദം: മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനത്തിൽ കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും മധുരം വിതരണവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ് അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മണ്ഡലത്തിന്റെ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്തു. സി.പ്രകാശ്, സി.പ്രേം നവാസ്, കെ.വി.രാജൻ, പ്രതിഷ്മാധവൻ, എ.സുരേന്ദ്രൻ, എം.സി.മുരളീധരൻ, കെ.ഉദയ്‌പ്രകാശ്, സി.മണി, യു.ഉമ്മർ ബാബു, കെ.എസ്.ജിജോ, എൻ.വിവേക് എന്നിവർ സംസാരിച്ചു.