iti
തൃത്താല വെള്ളിയാങ്കല്ലിൽ പുതുതായി ആരംഭിച്ച നാഗലശ്ശേരി ഐ.ടി.ഐയിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നു.

പട്ടാമ്പി: തൃത്താല വെള്ളിയാങ്കല്ലിൽ ആരംഭിച്ച നാഗലശ്ശേരി ഐ.ടി.ഐയിൽ വിദ്യാർത്ഥികളുടെ പ്രവേശനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ വി.പി.റജീന നിർവഹിച്ചു. വെള്ളിയാങ്കല്ലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ കെട്ടിടത്തിലാണ് താത്കാലികമായി ക്ലാസുകൾ ആരംഭിക്കുക. പിന്നീട് വാവനൂരിൽ സ്ഥിരംകെട്ടിടം പണിത് മാറ്റും. തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ, വെള്ളിയാങ്കല്ലിലെ ജലസേചനവകുപ്പിന്റെ കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്തി. ക്ലാസുകൾ നവംബറിൽ ആരംഭിക്കാനാണു തീരുമാനം. അഡിറ്റിവ് മാനുഫാക്ച്ചറിംഗ് ടെക്നീഷ്യൻ (ത്രീഡി പ്രിന്റിംഗ്), കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇൻഫർമേഷൻ ടെക്‌നോളജി എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്.