ചിറ്റൂർ: മാലിന്യ മുക്തം നവകേരളം, സ്വച്ഛ്‌ത ഹി സേവ ജനകീയ കാമ്പയിനുകളുടെ ഭാഗമായി പെരുമാട്ടി പഞ്ചായത്തിൽ സ്‌നേഹാരാമം സൗന്ദര്യ വത്‌കരണ, ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം പ്രസിഡന്റ് റിഷാ പ്രേംകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ശശികുമാർ, വിനോദ് ബാബു, സെക്രട്ടറി രജീഷ് കുമാർ എന്നിവർ സംസാരിച്ചു. അസി. സെക്രട്ടറി ശിവരാജൻ, വി.ഇ.ഒ മാരായ നവനീത്, ഷിജി, എച്ച്.ഐ.അനീഷ, ആഷവർക്കർമാർ, അങ്കണവാടി വർക്കർമാർ, സി.ഡി.എസ്, എസ്.എസ്, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ വാർഡുകളിലും പ്രധാന കേന്ദ്രങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി.