cleaning
പൊൽപ്പുള്ളി മണ്ഡലം കോൺ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പൊതു ശ്മശാനം വൃത്തിയാക്കിയപ്പോൾ.

ചിറ്റൂർ: മൃതദേഹം സംസ്‌കരിക്കാൻ കഴിയാത്ത വിധം കാടുമൂടി കിടന്നിരുന്ന മരുദ്ധംപള്ളത്തെ പൊതു ശ്മശാനം പൊൽപുള്ളി മണ്ഡലം കോൺ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി നാളിൽ ശ്രമദാനത്തിലൂടെ വൃത്തിയാക്കി. മണ്ഡലം പ്രസിഡന്റ് പ്രണേഷ് രാജേന്ദ്രൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ്മാരായ പി.വി.ദാസ്, ഡി.സരോജിനി, സെക്രട്ടറി പൊല്പുള്ളി പ്രകാശ്, മാണിക്കൻ പനംതൊടി, സേതുമാധവൻ, നൂർമുഹമ്മദ്, സി.ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആർ.പി.അജയ് കൃഷ്ണ, മെമ്പർമാരായ സി.അനന്തകൃഷ്ണൻ, ആർ.തങ്കം, എ.ബീന, ആർ.നിഷ എന്നിവർ പങ്കെടുത്തു.