പാലക്കാട്: ദേശീയ വനം, വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒലവക്കോട് റേഞ്ച് വനം വന്യജീവി വകുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ ധോണിയിൽ ജനകീയ പക്ഷി സർവ്വെ നടത്തി. പാലക്കാട് നാചുറൽ ഹിസ്റ്ററി സൊസൈറ്റി, ബയോഡൈവേർ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി, അകത്തേത്തറ പഞ്ചായത്ത് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഒലവക്കോട് റേഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ്, അകത്തേത്തറ ബയോഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി അംഗം അഡ്വ. ലിജോ പനങ്ങാടൻ, പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വി.പ്രവീൺ എന്നിവർ നേതൃത്വം നൽകി.