പട്ടാമ്പി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പട്ടാമ്പി നഗരസഭ വാർഡ് 5 എ.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ബാലസദസ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.റുഖിയ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സൈതലവി വടക്കേതിൽ അദ്ധ്യക്ഷനായി. നഗരസഭ സെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ, കൗൺസിലർമാരായ മുനീറ ഉനൈസ്, പ്രമീള സുധാകരൻ, എ.ഡി.എസ് ചെയർ പേഴ്സൺ പി.പി.സംഷിയ, നഗരസഭ ക്ലീൻ സിറ്റി മാനേജർ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ജെ.എച്ച്.ഐ മഹിമ വിദ്യാർത്ഥികൾക്ക് മാലിന്യ മുക്ത നവകേരള കാമ്പെയിനിന്റെ ഭാഗമായുള്ള സത്യ വാചകം ചൊല്ലിക്കൊടുത്തു.