 
ഷൊർണൂർ: ടെക്നിക്കൽ ഹൈസ്‌കൂളിന് കീഴിൽ ചാത്തനൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ വിഷയം പഠിപ്പിക്കുന്നതിനായി മണിക്കൂർ വേതനാടിസ്ഥാനത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിന് സമാനമായ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർക്കായി ഒക്ടോബർ എട്ടിന് രാവിലെ 10 മണിക്ക് ടെക്നിക്കൽ ഹൈസ്‌കൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04662932197.