
പട്ടാമ്പി: ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ 8,9,10 തിയ്യതികളിൽ നടക്കുന്ന തൃത്താല ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാനും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വിജേഷ് കുട്ടൻ തൃത്താല എ.ഇ.ഒ പ്രസാദിന് ലോഗോ നൽകി പ്രകാശനം ചെയ്തു. മലമക്കാവ് എ.യു.പി സ്‌കൂളിൽ ഏഴാം ക്ലാസിലെ കെ.അദ്വൈത് കൃഷ്ണയുടെ ലോഗോയാണ് തെരഞ്ഞെടുത്തത്. പി.ടി.എ പ്രസിഡന്റ് പി.വി.രജീഷ് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ.സുനിൽകുമാർ, ജി.എൽ.പി സ്‌കൂൾ പ്രധാനദ്ധ്യാപകൻ ഇ.ബാലകൃഷ്ണൻ, ഷാജി ബിൻ ഹൈദർ, വി.പി.ഫൈസൽ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സജീന ഷൂക്കൂർ എന്നിവർ സംസാരിച്ചു .