 
പട്ടാമ്പി: കപ്പൂർ പഞ്ചായത്ത് മാലിന്യമുക്ത നവ കേരള ജനകീയ കാമ്പെയിനും മാലിന്യ മുക്ത ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.യു.സുജിത അദ്ധ്യക്ഷയായി. ഐ.ആർ.ടി.സി ജില്ലാ കോഓർഡിനേറ്റർ മുണ്ടൂർ ഫെബിൻ റഹ്മാൻ മാലിന്യ മുക്ത ബോധവത്കരണ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. വാർഡ് മെമ്പർ സൽമ, നവ കേരള മിഷൻ കോഡിനേറ്റർ നീരജ ഗൗരി, ഐ.ആർ. ടി.സി ഹരിത കർമ്മ സേന കോഡിനേറ്റർ ഷൈനി തുടങ്ങിയവർ സംസാരിച്ചു.