bike
ബി.ജെ.പി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കരുമനശ്ശേരി പ്രേംരാജിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ

വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ. ബി.ജെ.പി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കരുമനശ്ശേരി പ്രേംരാജിന്റെ ബുള്ളറ്റ് ബൈക്കാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബൈക്ക് വീട്ട് മുറ്റത്ത് നിറുത്തി ഇട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കഞ്ചേരിയിൽ ബി.ജെ.പിയിൽ പ്രാദേശിക തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിലാണ് ബൈക്ക് കത്തിയത്. പ്രേംരാജിന്റെ പരാതിയിൽ വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.