പാലക്കാട്: നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് ബൊമ്മ ക്കൊലുവിൽ വൈവിധ്യമൊരുക്കി കുഴൽമന്ദം കുളവൻമുക്ക് സ്വദേശിനി ശെൽവി ശിവകുമാർ. തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമായാണ് ബൊമ്മക്കൊലുവയ്ക്കൽ. ബൊമ്മക്കൊലു വെറുമൊരു പ്രദർശന ത്തിന് വേണ്ടിയല്ലെന്നും പ്രാധാന്യമുള്ളതും പുരാതന ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടതാണെന്നും സൂര്യഗോൾഡ് ലോൺ എം.ഡി ശിവകുമാറിന്റെ ഭാര്യ കൂടിയായ ശെൽവി പറയുന്നു. രാമായണം, പുരാണങ്ങൾ, ദശാവതാരം എന്നിവ പോലെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേ ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ബൊമ്മക്കൊലു ക്രമീകരിച്ചിരിക്കുന്നത്. ദേവീപ്രീതിക്കായി അലങ്കരിച്ച വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവെച്ച് പൂജ നടത്തുന്നതാണ് ആചാരം. ഭക്തിയുടെയും സമർപ്പണത്തിന്റെയും ഒമ്പത് ദിനരാത്രങ്ങളിൽ ബൊമ്മക്കൊലുവിന് മുന്നിൽ പൂജയും ഭജനയും ഉണ്ടാകുമെന്നും ശെൽവി പറയുന്നു.