 
മുതലമട: ഗാന്ധി ജയന്തി ദിനത്തിൽ യുവമോർച്ച കൊല്ലങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരത്ത് ശുചീകരണം നടത്തി. ബി.ജെ.പി കൊല്ലങ്കോട് മണ്ഡലം ജനറൽ സെക്രട്ടറി പി.ഹരിദാസ് ചുവട്ടുപാടം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം എം.ജിഷ്ണു അദ്ധ്യക്ഷനായി. യുവമോർച്ച കൊല്ലങ്കോട് മണ്ഡലം ജനറൽ സെക്രട്ടറി ആർ.രാജേഷ്, വൈസ് പ്രസിഡന്റ് എസ്.സുധീഷ് എന്നിവർ സംസാരിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.ദേവൻ, ആർ.ശിവകുമാർ, ബി.മോഹനൻ, ബി.ശിവദാസൻ, ജയേഷ്, വി.എ.മണികണ്ഠൻ, മോഹനൻ, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.