
ശ്രീകൃഷ്ണപുരം: ചെർപ്പുളശ്ശേരി ഉപജില്ല വിദ്യാരംഗം സർഗോത്സവം ശ്രീകൃഷ്ണപുരം എ.യു.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക ഉദ്ഘാടനം ചെയ്തു. കഥാകൃത്തും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ശിവപ്രസാദ് പാലോട് മുഖ്യ പ്രഭാഷണം നടത്തി. എ.യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക എം.അരുണ അദ്ധ്യക്ഷയായി. വി.കെ.രാധിക, കെ.കോയ, എൻ.പി.പ്രിയേഷ്, ജില്ലാ കോർഡിനേറ്റർ കെ.കെ.മണികണ്ഠൻ, സി.സുബ്രഹ്മണ്യൻ, വിദ്യാരംഗം ഉപജില്ലാ കൺവീനർ പി.വിദ്യ, ജില്ലാ പ്രതിനിധി സുരേഷ് പി.എസ്.ബാബു സംസാരിച്ചു.