
മണ്ണാർക്കാട്: ജി.എം.യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനവും പൊതുസമ്മേളനം ഉദ്ഘാടനവും എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. വിദ്യാകിരണം ജില്ല കോർഡിനേറ്റർ കെ.എൻ.കൃഷ്ണകുമാർ, കില ചീഫ് മാനേജർ സുബ്രഹ്മണ്യൻ, നഗരസഭ ഉപാദ്ധ്യക്ഷ കെ.പ്രസീത, പ്രധാനാദ്ധ്യാപകൻ സി.നാരായണൻ, പി.ടി.എ പ്രസിഡന്റ് സക്കീർ മുല്ലക്കൽ, പാലക്കാട് ഡി.ഡി.ഇ. സുനിജ, എ.ഇ.ഒ. സി. അബൂബക്കർ, കെ.പി.എസ്. പയ്യനെടം തുടങ്ങിയവർ സംസാരിച്ചു.