water-colour
water colour

പട്ടാമ്പി: കൂറ്റനാട് കെ.ജി.ഒ.എയുടെ നേതൃത്വത്തിൽ 12ന് നടക്കുന്ന മാലിന്യ മുക്തം നവകേരളം ശുചിത്വ കാമ്പയിന്റ ഭാഗമായി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി നാളെ വാട്ടർ കളർ പെയിന്റിംഗ് മത്സരം നടത്തും. വൈകിട്ട് 4.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂളിലെ അദ്ധ്യാപകരുടെ സാക്ഷ്യപത്രവുമായി എത്തണം. വിജയികൾക്ക് കാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും 12ന് സമ്മാനിക്കും. വിഷയം മാലിന്യ മുക്തം നവകേരളം. ഫോൺ: 9744010190, 9562390590.