pharmacy
medicine

പട്ടാമ്പി: കപ്പൂർ (പറക്കുളം) കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിലേക്കു കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 179 ദിവസത്തേക്കാണ് നിയമനം. സയൻസ് സ്ട്രീമിലുള്ള പ്ലസ്.ടു/ തതുല്യം, ബി.ഫാം/ ഡി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി: 18-40. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 19ന് ഉച്ചയ്ക്ക് രണ്ടിന് കപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497322123, 7561835037.