നെന്മാറ: സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗ്, പാലക്കാട് നെഹ്രു യുവകേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പഠന ക്യാമ്പ് സംഘടിപ്പിച്ചു. പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യത്തെക്കുറിച്ചും കാടിന്റെ വൈവിധ്യ രീതികളെക്കുറിച്ചും അറിയാനും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം യുവാക്കളിൽ എത്തിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, ആൽബിൻ, ഹരിനാഥ് ചെന്നൈ, അനിതാ കൃഷ്ണമൂർത്തി എന്നിവർ ക്ലാസ് നയിച്ചു. മലയോര പ്രദേശങ്ങളിൽ സന്ദർശനവും നടത്തി. ഹരി കിള്ളിക്കാവിൽ, ആർ.ഉത്സവ്, മുബഷീർ, ആർ.സജിത് എന്നിവർ നേതൃത്വം നൽകി.