
പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര മുഖ്യാതിഥിയായി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.സുഷമ സ്വാഗതവും സെക്രട്ടറി ആർ.ഫെലിക്സ് ഗ്രിഗോറി നന്ദിയും പറഞ്ഞു.