 
പാലക്കാട്: ഉപഭോക്തൃസേവന വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി പാലക്കാട് ഡിവിഷന് കീഴിലുള്ള ഉപഭോക്താക്കളുടെ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ അദ്ധ്യക്ഷയായി. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെയും സേവനങ്ങളുടെയും ലഘു വിവരണവും ചർച്ചകളും നടന്നു. സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ സെൽവരാജ്, മുണ്ടൂർ സബ് എൻജിനീയർ അർജുൻ, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ വിപിൻ എന്നിവർ ക്ലാസെടുത്തു. പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി.ഗിരിജ, ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ.വി.രാമപ്രകാശ് സംസാരിച്ചു.