family-meet

വടക്കഞ്ചേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കണ്ണമ്പ്ര യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.ചന്ദ്രൻ അദ്ധ്യക്ഷനായി. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ നിർവഹിച്ചു. 75 വയസ് പൂർത്തിയായ യൂണിറ്റിലെ അംഗങ്ങളെ ബ്ലോക്ക് സെക്രട്ടറി എസ്.മുഹമ്മദ് ഹസ്സൻ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.കെ.ഹരിദാസൻ, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ, യൂണിറ്റ് രക്ഷാധികാരി അപ്പു, കെ.മധുസൂദനൻ, വി.മോഹൻദാസ്, പി.ഉഷ, പി.വി.ശ്രീനിവാസൻ, വി.ശിവൻ എന്നിവർ സംസാരിച്ചു. സതീഷ് നന്ദിയോടിന്റെ വയലിൻ സംഗീതവും ഉണ്ടായിരുന്നു