
പട്ടാമ്പി: സർക്കാറിനെതിരെ കുമരനല്ലൂരിൽ കോൺഗ്രസ് കപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രക്ഷോഭ സമരം കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് റഷീദ് കൊഴിക്കര, സി.പി.മോഹനൻ, വി.പി ഫാത്തിമ, പി.പി.അബുട്ടി, എം പി സുബ്രഹ്മണ്യൻ, പി.രാജീവ്, സുധീഷ് പറപ്പൂരവളപ്പിൽ, നാസർ കപ്പൂർ, ഹസ്സനാർ കണിക്കര കത്ത്, കബീർ പറക്കുളം, പി.ഇബ്രാഹിംകുട്ടി, ജയൻ കല്ലടത്തൂർ, അൻഷാഫ് മുണ്ട് റോട്ട്, സനോജ് കണ്ടലായിൽ, ഷരീഫ് അന്നിക്കര തുടങ്ങിയവർ സംസാരിച്ചു.