march
കേരള കർഷക സംരക്ഷണ സമിതി മുതലമട യൂണിറ്റ് നടത്തിയ കൃഷിഭവൻ മാർച്ച്.

മുതലമട: കേരള കർഷക സംരക്ഷണ സമിതി മുതലമട യൂണിറ്റ് കൃഷിഭവൻ മാർച്ച് നടത്തി. ഒന്നാം വിള നെല്ല് സംഭരണം ഉടൻ ആരംഭിക്കുക, നെല്ലിന്റെ താങ്ങുവില 35 രൂപയാക്കുക, നെല്ല് നൽകി 10 ദിവസത്തിനകം വില നൽകുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചാണ് മുതലമടയിലെ കർഷകർ മുതലമട കൃഷിഭവനിലേക്ക് മാർച്ച് നടത്തിയത്. കേരള കർഷക സംരക്ഷണ സമിതിയുടെ രക്ഷാധികാരി കെ.ചിദംബരം കുട്ടി ഉദ്ഘാടനം ചെയ്തു. കർഷകൻ യു.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. കർഷകരായ കെ.മുരളീധരൻ, ജി.വിൻസെന്റ്, എ.മോഹൻ, ആർ.മനോഹരൻ, പി.ഗംഗാധരൻ, എ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.