gandhi
gandhi

പാലക്കാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം നടത്തും. ഒക്ടോബർ 19ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വെച്ചാണ് മത്സരം. ഒരു സ്‌കൂളിൽ നിന്ന് (ഹൈസ്‌കൂൾ, എച്ച്.എസ്) രണ്ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 15ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി popkd@kkvib.org എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0491 2534392, വാട്ട്സ്ആപ്പ്: 9744963840.