dharna
കർഷക സംരക്ഷണ സമിതി കൊല്ലങ്കോട് കൃഷിഭവന് മുൻപിൽ നടത്തിയ ധർണ കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: നെല്ലിന്റെ താങ്ങുവിലയിൽ സംസ്ഥാന സർക്കാർ വിഹിതത്തിൽ കുറവ് വരുത്തുന്നതിൽ പ്രതിഷേധിച്ചും മുൻ വർഷങ്ങളിലേതുപോലെ കർഷകർ നെല്ല് സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ വന്ന് നെല്ലെടുക്കണമെന്ന് ആവശ്യപ്പെട്ടും കർഷക സംരക്ഷണ സമിതി കൊല്ലങ്കോട് കൃഷിഭവന് മുന്നിൽ നടത്തിയ ധർണ കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സി.വിജയൻ ഉദ്ഘാടനം ചെയ്തു. സമിതി ജനറൽ സെക്രട്ടറി സി.പ്രഭാകരൻ, വൈസ് പ്രസിഡന്റുമാരായ ബി.രാമദാസ്, കെ.മുരളീധരൻ, ട്രഷറർ ടി.സഹദേവൻ, എം.അനിൽ ബാബു, കെ.ഉദയപ്രകാശൻ, സി.ശിവകുമാർ എന്നിവർ സംസാരിച്ചു.