 
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്കാണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് ആണ് യോഗ്യത. 40 വയസ് ആണ് പ്രായപരിധി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പരിശീലന ശേഷമാകും നിയമനം. പാലക്കാട് ജില്ലയിൽ ഒഴിവുകൾ ഉള്ള സ്ഥലങ്ങൾ: അലനല്ലൂർ, മണ്ണാർക്കാട്, പാലക്കാട് ജില്ലാ ആശുപത്രി, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി. വിവരങ്ങൾക്ക്: 7594050320.