പാലക്കാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരത്തെ ഉപയോഗ ശൂന്യമായ പഴയ സ്റ്റേഷൻ കെട്ടിടം പൊളിച്ചു മാറ്റി സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനുള്ള ലേലം ഒക്ടോബർ 16ന് രാവിലെ 11ന് സ്റ്റേഷൻ പരിസരത്ത് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാവണം. ലേലത്തിന് ഒരു മണിക്കൂർ മുമ്പ് 5000 രൂപ നിരതദ്രവ്യമായി കെട്ടിവെക്കണം. നിരതദ്രവ്യം അടച്ചതിന്റെ ഡി.ഡി സഹിതം 'പൊലീസ് ഡിപ്പാർട്ട്‌മെന്റ് വക കെട്ടിടങ്ങൾ ലേലം ചെയ്തു വാങ്ങുന്നതിനുള്ള ദർഘാസ് ' എന്ന് രേഖപ്പെടുത്തിയ കവറിൽ പാലക്കാട് ജില്ലാ പൊലീസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0491 2536700.