paddy

​ന​ന​ഞ്ഞ​ ​നെ​ല്ല് ​ഉ​ണ​ക്കി​ ​സൂ​ക്ഷി​ക്കാ​നാ​കു​ന്നി​ല്ല

​സം​ഭ​ര​ണം​ ​വൈ​കി​യ​തി​നാ​ൽ​ ​നെ​ല്ല് ​കൂ​ടു​ത​ൽ​ ​ദി​വ​സം​ ​സൂ​ക്ഷി​ക്കേ​ണ്ട​ ​ഗ​തി​കേ​ട്

​ ​നി​ശ്ചി​ത​ ​അ​ള​വി​ൽ​ ​കു​റ​വ് ​ഈ​ർ​പ്പ​മു​ള്ള​ ​നെ​ല്ലി​ന് ​മാ​ത്ര​മേ​ ​സം​ഭ​ര​ണ​ത്തി​ന് ​സ​പ്ലൈ​കോ​ ​അ​നു​മ​തി​യൊ​ള്ളൂ

​നെ​ല്ല് ​ഉ​ണ​ക്കാ​നാ​വ​ശ്യ​മാ​യ​ ​സ്ഥ​ല​മി​ല്ല

പാലക്കാട്: ജില്ലയിൽ കൊയ്ത്ത് സജീവമാകുന്നതിനിടയ്ക്ക് അപ്രതീക്ഷിതമായെത്തിയ മഴ കർഷകരുടെ പ്രതീക്ഷകളെ താളംതെറ്റിച്ചു. കൊയ്ത്ത് നടക്കുന്ന നെൽപ്പാടങ്ങളിലെ നെല്ല് മഴ നനഞ്ഞതുമൂലം ഉണക്കിയെടുക്കാൻ പെടാപ്പാടുപെടുകയാണ് കർഷകർ. നെല്ല് സംഭരണം വൈകിയതിനാൽ നെല്ല് കൂടുതൽ ദിവസം സൂക്ഷിക്കേണ്ട ഗതികേടിലാണിപ്പോൾ. ഇതിനിടെ മഴകൂടിയെത്തിയത് തിരിച്ചടിയായി. കൊയ്ത നെല്ലിൽ മഴമൂലം ഈർപ്പമുള്ളതിനാൽ സംഭരണ മാനദണ്ഡ പ്രകാരം നിശ്ചിത അളവിൽ കുറവ് ഈർപ്പമുള്ള നെല്ലിന് മാത്രമേ സംഭരണത്തിന് സപ്ലൈകോ അനുമതി നൽകൂ. ഈർപ്പമുള്ള നെല്ല് കൂട്ടിയിട്ടാൽ മുളക്കാനും സാദ്ധ്യതയുണ്ട്.

മിക്ക കർഷകർക്കും നെല്ല് ഉണക്കാനാവശ്യമായ മുറ്റം ഇല്ലാത്തതിനാൽ പലരും ഒഴിഞ്ഞ പറമ്പുകളിലും പാതയോരങ്ങളിലും പ്ലാസ്റ്റിക് ഷീറ്റുകളും ടാർപ്പായയും വിരിച്ചാണ് ഉണക്കിയെടുക്കുന്നത്. കൂടുതൽ സമയം വെയിൽ കിട്ടാത്തതും അവിചാരിതമായി പകൽ സമയത്ത് പെയ്യുന്ന ചാറ്റൽ മഴയും നെല്ല് ഉണക്കലിന് പ്രതിസന്ധിയുണ്ടാക്കുന്നു.

പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും നിവേദനം നൽകും

നെല്ലെടുപ്പിലെ ലോഡിംഗ് പോയിന്റ് നിർദേശം അപ്രായോഗികമെന്നും ഇതു പിൻവലിച്ചു നിലവിലെ രീതി തുടരണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും നിവേദനം നൽകാൻ കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോ ഓർഡിനേഷൻ കമ്മിറ്റി. രണ്ടാംവിള നെല്ലെടുപ്പു മുതൽ ലോഡിംഗ് പോയിന്റ് നിർദ്ദേശം കർശനമാക്കുന്ന സാഹചര്യത്തിലാണു കർഷകരുടെ നടപടി. ഒപ്പം തൊഴിലുറപ്പു പദ്ധതിയിൽ ജലസേചന കനാലിലെ തടസം നീക്കൽ പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്നും ആവശ്യപ്പെടും.

എല്ലാ വർഷവും ആവർത്തിക്കുന്ന പ്രവൃത്തി എന്ന നിലയിലാണ് കനാൽ ശുചീകരണത്തെ തൊഴിലുറപ്പു പദ്ധതിയിൽ നിന്നൊഴിവാക്കിയത്. ജില്ലയിൽ രണ്ടാംവിള പൂർണമായും ഡാമുകളിൽ നിന്നുള്ള ജലസേചനത്തെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ ശുചീകരണത്തിനു പ്രത്യേകാനുമതി നൽകണമെന്നാണ് ആവശ്യം. വന്യമൃഗശല്യം നിയന്ത്രിക്കാൻ ഫലപ്രദ ഇടപെടലും ആവശ്യപ്പെടുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു.