logo

ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നവംബർ 9 മുതൽ 14 വരെ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഹയർ സെക്കൻഡറി സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങ് പി.ടി.എ പ്രസിഡന്റ് സി.എ.ബക്കർ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് സുൽഫുൾ അഫ്സൽ മണ്ണാർക്കാടാണ് ലോഗോ ഡിസൈൻ ചെയ്തത്. പ്രിൻസിപ്പൽ വി.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക എം.വി. സുധ, പി.ടി.എ വൈസ് പ്രസിഡന്റ് ഹംസ കിളായിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നാരായണൻകുട്ടി, മുൻ ഗ്രാമപഞ്ചായത്ത് അംഗം കദീജ, ഡെപ്യൂട്ടി പ്രധാനാദ്ധ്യാപിക എം. സതീദേവി, പ്രോഗ്രാം കൺവീനർ ടി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.