
പട്ടാമ്പി: ദേശീയ കാമ്പെയിൻന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നടത്തിയ മണ്ഡലം തല ഉദ്ഘാടനം ടീൻസ് മീറ്റ് നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് റസീനാ മുജീബ് അദ്ധ്യക്ഷയായി.
സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നുള്ളത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണെന്ന വിഷയത്തെ ആസ്പതമാക്കി കൊപ്പം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കദീജ ബീവി സംസാരിച്ചു. തുടുർന്ന് ടീനേജസിനുള്ള കരിയർ ഗൈഡൻസ് ക്ലാസ് മോട്ടിവേറ്റർ മുസ്തഫ ഗൾവാനിക് നൽകി. 52 ടീനെജ് പെൺ കുട്ടികളടക്കം നൂറോളം പേർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി അസ്യാമാനു, ഷബ്ന ഫാരിസ് സംസാരിച്ചു.