rss
ആർ.എസ്.എസ് കൊല്ലങ്കോട് ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ എലവഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുപരിപാടി

കൊല്ലങ്കോട്: ആർ.എസ്.എസ് കൊല്ലങ്കോട് ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ എലവഞ്ചേരിയിൽ വിജയദശമി നാളിൽ പഥസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിച്ചു. തുടർന്ന് ശാരീക് പ്രദർശനം നടന്നു. പൊതുപരിപാടിയിൽ ആർ.എസ്.എസ് പാലക്കാട് വിഭാഗ് സേവാപ്രമുഖ് എം.ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആശ്രയം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ദേവീദാസൻ വെള്ളാട്ട് അദ്ധ്യക്ഷനായി. ആർ.എസ്.എസ് കൊല്ലങ്കോട് സംഘജില്ലാ സംഘചാലക് പി.സുരേഷ് കുമാർ, കൊല്ലങ്കോട് ഖണ്ഡ് സംഘ ചാലക് പി.ആർ.രാജസുന്ദർ, ജില്ലാ കാര്യവാഹ് കെ.ബി.രാജേഷ്, ജില്ലാ സമ്പർക്കപ്രമുഖ് ടി.എസ്.ഗണേശൻ, ജില്ലാ ബൗദ്ധിക്ക് പ്രമുഖ് പ്രശാന്ത്, ജില്ലാ കുടുംബ പ്രബോധൻ ആർ.വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.