kattil
പ്രസിഡന്റ് വിജേഷ് കുട്ടൻ കട്ടിൽ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.

പട്ടാമ്പി: ചാലിശ്ശേരി പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സഹിറ ഖാദർ അദ്ധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.പി.സൗമ്യ പദ്ധതി വിശദീകരണം നടത്തി
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്, ഷഹന അലി, സജിത ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് കോഓർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, ഹരിതകർമ്മസേന സാരഥി റഷീദ് പണിക്കവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. 15 വാർഡിലും 7 എണ്ണം വീതം 105 കട്ടിലുകളാണ് നൽകിയത്.