പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 19ന് തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലാണ് മേള നടക്കുക. മൂന്നു സ്വകാര്യ സ്ഥാപനങ്ങളിലായി പ്രൊഡക്ഷൻ മാനേജർ, എക്സിക്യൂട്ടീവ്, ക്യു.സി, ക്യു.എ, പർചേസ് എക്സിക്യുട്ടീവുകൾ, ഐ.ടി.ഐ വെൽഡർ, ടർനെർ, ഫിറ്റർ, മെക്കാനിക്, ഇ.ഇ.ഇ, സെയിൽസ് ഓഫീസർ തസ്തികകളിലാണ് ഒഴിവുള്ളത്. ഐ.ടി.ഐ ഡിപ്ലോമ, ഡിഗ്രി, ബി ഫാം, ബി.എസ്.സി/ എം.എസ്.സി കെമിസ്ട്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0491 250 5435.