 
പാലക്കാട്: വിവരാവകാശ നിയമ അവബോധം നൽകുന്നതിനായി സംസ്ഥാന വിവരാവകാശ കമ്മീഷൻ പാലക്കാട് ജില്ലയിലെ അപ്പലേറ്റ് അതോറിറ്റി/ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കായി സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ ഡോ.സോണിച്ചൻ പി.ജോസഫ്, ഡോ.എം.ശ്രീകുമാർ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി കളക്ടർ ഡി.അമൃതവല്ലി സ്വാഗതവും പാലക്കാട് തഹസിൽദാർ എൻ.എൻ.മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. വിവരാവകാശ നിയമം വകുപ്പ് 4(1) (ബി) ഫലപ്രദമായി നടപ്പിലാക്കുന്നതിനായി പൊതുഅധികാരികൾ പ്രസിദ്ധപ്പെടുത്തേണ്ട വിവരങ്ങൾ കൃത്യമായി നടപ്പിലാക്കുന്നത് സംബന്ധിച്ച വിവരാവകാശ കമ്മിഷന്റെ പരിശോധനയും ഇതോടൊപ്പം പാലക്കാട് കളക്ടറേറ്റിൽ നടന്നു