wayanad
വയനാട് പുനരധിവാസത്തിനായി നെന്മാറ ബേത്‌ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സമാഹരിച്ച തുക കളക്ടർ ഡോ. എസ്.ചിത്രയ്ക്ക് കൈമാറുന്നു.

നെന്മാറ: വയനാടിനെ അറിയുക, വയനാടിനുവേണ്ടി കൈകോർക്കുക എന്ന ചലഞ്ചിന്റെ ഭാഗമായി നെന്മാറ ബേത്‌ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാലക്കാട് ജില്ലാ കളക്ടറുടെ ചേമ്പറിൽ വച്ച് സ്‌കൂൾ ഭാരവാഹികളും വിദ്യാർത്ഥി പ്രിധിനിധികളും ചേർന്ന് നൽകിയ തുക ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര ഏറ്റുവാങ്ങി. ബിജു ഉതുപ്പ്, ബാബു പോൾ, വി.കെ.പ്രവീണ, വിജയകുമാർ, ഉണ്ണിക്കൃഷ്ണൻ, റെജുഷ, ഡൽവിൻ, അനാമിക തുടങ്ങിയവർ പങ്കെടുത്തു.