mba
MBA

പാലക്കാട്: സംസ്ഥാന സഹകരണ യൂണിയന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ(കിക്മ) 2024-26 എം.ബി.എ. ഫുൾടൈം കോഴ്സിലേക്ക് പ്രവേശനത്തിനായി അഭിമുഖം നടത്തുന്നു. ഒക്ടോബർ 22 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പാലക്കാട് വിക്ടോറിയ കോളേജ് റോഡിന് സമീപത്തുളള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ വെച്ചാണ് അഭിമുഖം. 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.kicma.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 8281743442, 8547618290.