
ഷൊർണൂർ: ഐ.പി.ടി ആൻഡ് ജി.പി.ടി കോളേജിൽ ഒഴിവുള്ള സീറ്റിലേക്കുള്ള ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 ന് നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ സമർപ്പിച്ചവർക്കും പങ്കെടുക്കാം. രാവിലെ ഒമ്പതു മണി മുതൽ 9.30 വരെയാണ് അഡ്മിഷൻ. പുതുതായി അപേക്ഷ സമർപ്പിച്ചവർ രാവിലെ ഒമ്പതു മണിക്ക് സ്ഥാപനത്തിൽ ഹാജരായി സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തണം. അഡ്മിഷൻ സമയത്ത് എസ്.എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ എന്നിവയും സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.