blessing

ചിറ്റൂർ: പാലക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.അച്യുതന്റെ ചിറ്റൂരിലെ വസതിയിലെത്തി അനുഗ്രഹം തേടി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് മധുരം നൽകി വരവേറ്റു. ഷാഫി പറമ്പിൽ എം.പി, ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മധു, ആർ.കിഷോർ, മുരളി തറക്കളം, സൈദ് ഇബ്രാഹിം, കെസാജൻ, എ. ഷഫീക് തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.