
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ്-ബി.ജെ.പി ഡീലുണ്ടെന്ന് ആരോപിച്ച് പി.സരിൻ കോൺഗ്രസ് വിട്ടത് ഗൗരവമായി കേരളീയ സമൂഹം ചർച്ച ചെയ്യണം. അതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനഭാഗമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു.
വടകരയിൽ കോൺഗ്രസ്-ബി.ജെ.പി ഡീൽ നടന്നത് എങ്ങനെയെന്ന് വ്യക്തമായി. വടകരയിൽ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കാരുടെ വീട്ടിൽ പോയാൽ തങ്ങൾ ഷാഫിക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറയും. അതിന് പ്രത്യുപകാരമായി പാലക്കാട് ജില്ലയിൽ ഞങ്ങൾക്ക് ഗുണം കിട്ടുമെന്ന് ബി.ജെ.പിക്കാരുടെ വീട്ടിൽ സ്ത്രീകൾ വരെ അടക്കം പറഞ്ഞിട്ടുണ്ട്. വടകരയിലെ കാര്യം സരിൻ പറയാതെ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. ആ രഹസ്യത്തിന്റെ ഉള്ളറകളിലെ കാവൽഭടനാണ് സരിനെന്നും എ.കെ.ബാലൻ പറഞ്ഞു.