
പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് എസ്.സി വനിതാ കർഷക ഗ്രൂപ്പുകൾക്ക് ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ നിർവഹിച്ചു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ.അസീസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.റഷീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.രാധാകൃഷ്ണൻ, എ.കെ.മുഹമ്മദ് കുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വൃന്ദ, തിരവേഗപ്പുറ കൃഷി ഓഫീസർ ബിജു വി.ബാലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി.ഹംസ, എം.അബ്ബാസ്, കെ.ടി.മജീദ് സംസാരിച്ചു.