
പട്ടാമ്പി: മത പഠന ശാലകളെ തകർക്കാനുള്ള കേന്ദ്ര ബാലവകാശ കമ്മീഷന്റെ നീക്കത്തിനെതിരെ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ സംഗമം നടത്താൻ തൃത്താല മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. എസ്.എം.കെ.തങ്ങൾ അദ്ധ്യക്ഷനായി. ടി.അസീസ്, കെ.പി.മുഹമ്മദ്, അലി കുമരനല്ലൂർ, ബി.എസ് മുസ്തഫ തങ്ങൾ, എം.എൻ.നൗഷാദ്, ടി.പി.കുഞ്ഞു മുഹമ്മദ്, സിയാദ് പള്ളിപ്പടി, ടി.കെ.ഉസാമ , ഷാക്കിർ കരിമ്പ, കെ.വി.മുസ്തഫ, പുല്ലാര മുഹമ്മദ്, വീരാവുണ്ണി തൃത്താല, ഫൈസൽ പുളിയക്കോടൻ, മണികണ്ഠൻ, എ.ഷംസുദീൻ, പി.എസ്.അബ്ദുറഹ്മാൻ, ബഷീർ ടമ കുമ്പിടി, സി എം.അബ്ദുൽ കാതർ തുടങ്ങിയവർ സംസാരിച്ചു.